ദോഹ: ഇറാൻ ഇന്ന് ഖത്തറിന് നേരെ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താക്കൾ സ്ഥിരീകരിച്ചു.
ഇറാനിൽ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി വന്ന 65 ബാലിസ്റ്റിക് മിസൈലുകളിൽ 63 എണ്ണവും ഖത്തർ സായുധ സേന തകർത്തു.അയക്കപ്പെട്ട 12 ഡ്രോണുകളിൽ 11 എണ്ണവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടു.
ആക്രമണത്തിന്റെ തീവ്രത കാരണം രണ്ട് മിസൈലുകൾ അൽ ഉദൈദ് എയർ ബേസിലും ഒരു ഡ്രോൺ റഡാർ സംവിധാനത്തിന് അരികിലും പതിച്ചെങ്കിലും ആളപായമൊന്നുമുണ്ടായില്ല.ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് 8 പേർക്ക് പരിക്കേറ്റു. ......
ദോഹ:മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഖത്തറിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ (Shelter-in-place) യുഎസ് എംബസി ആവശ്യപ്പെട്ടു.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിലോ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരുക. ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതുക.ഖത്തർ വ്യോമപാത നിലവിൽ അടച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി:പശ്ചിമേഷ്യന്‍ സംഘര്‍ഷമേഖലയിലുള്ള മലയാളികൾക്കായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാം.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശപ്രകാരമാണ്
കൺട്രോൾ റൂം തുറന്നത്.
കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ , അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ , ലെയ്സൺ ഓഫീസർ രാഹുൽ കെ. ......
ദോഹ:ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഫോണിലൂടെ സംസാരിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന സംഭവവികാസങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.ഖത്തറിന് നേരെ നടന്ന ഇറാൻ ആക്രമണത്തെ പ്രസിഡന്റ് എർദോഗൻ ശക്തമായി അപലപിച്ചു. ......
ദോഹ :ഖത്തറിന് നേരെ ഇറാൻ നടത്തിയ സൈനിക ആക്രമണങ്ങളെ ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി (NHRC) ശക്തമായി അപലപിച്ചു.
ഇറാന്റെ ആക്രമണം ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സമിതി വ്യക്തമാക്കി.
താമസസ്ഥലങ്ങളിൽ മിസൈലുകളും അവശിഷ്ടങ്ങളും വീണത് സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി. ഇത് ജീവിക്കാനുള്ള അവകാശം, ശാരീരികവും മാനസികവുമായ സുരക്ഷിതത്വം എന്നീ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയവും മറ്റ് അധികൃതരും സ്വീകരിച്ച ദ്രുതഗതിയിലുള്ള നടപടികളെ NHRC പ്രശംസിച്ചു.ആക്രമണത്തിന്റെ ആഘാതങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സമിതി നിരീക്ഷിച്ചു വരികയാണ്. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ 'പുതുയുഗ യാത്ര' തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന നിമിഷം മുതൽ പഴുതടച്ച സംഘാടനം ഉറപ്പാക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ......
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ നിർണ്ണായകമായ അഴിച്ചുപണി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. ......
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സർക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന അനീതികൾ എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് (റിട്ട:) ജെ. ബി. ......

ന്യൂഡൽഹി: ലോകം എപ്പോഴും യുവത്വത്തെയും ഊർജ്ജസ്വലതയെയും ആഘോഷിക്കുമ്പോഴും, ഭൂഗോളത്തിന്റെ ഗതിനിർണ്ണയിക്കുന്ന പ്രധാന തീരുമാനങ്ങൾ പലതും ഇന്നും എടുക്കുന്നത് എഴുപത് വയസ്സ് പിന്നിട്ട കരുത്തരായ നേതാക്കളാണ്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അനുഭവസമ്പത്തിനാണ് ലോകവേദിയിൽ മുൻഗണനയെന്നും തെളിയിക്കുകയാണ് ഈ മുതിർന്ന രാഷ്ട്രത്തലവന്മാർ.
ഭരണചക്രം തിരിക്കുന്ന പ്രമുഖർ
വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വൻശക്തി രാജ്യങ്ങളുടെ കടിഞ്ഞാൺ ഇന്നും ഈ 'സീനിയർ' നേതാക്കളുടെ കൈകളിലാണ്:
ഡൊണാൾഡ് ട്രംപ് (79): ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പദവികളിലൊന്നായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഈ പ്രായത്തിലും അദ്ദേഹം അലങ്കരിക്കുന്നു.
നരേന്ദ്ര മോദി (74): ഇന്ത്യയെപ്പോലൊരു വലിയ ജനാധിപത്യ രാജ്യത്തെ അതീവ തിരക്കുള്ള രാഷ്ട്രീയ സാഹചര്യത്തിലും അദ്ദേഹം വിജയകരമായി നയിക്കുന്നു.
ബെഞ്ചമിൻ നെതന്യാഹു (75): ഇസ്രായേലിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇന്നും കേന്ദ്രബിന്ദുവായി തുടരുന്നു.
പുടിൻ (72) & ഷി ജിൻപിങ് (72): റഷ്യയുടെയും ചൈനയുടെയും അനിഷേധ്യ നേതാക്കളായി ഇവർ ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു.
അനുഭവസമ്പത്തിന്റെ കരുത്ത്
നേതൃത്വത്തിന് ഒരു 'എക്സ്പയറി ഡേറ്റ്' ഇല്ലെന്ന ശക്തമായ സന്ദേശമാണ് ഈ നേതാക്കൾ നൽകുന്നത്. ......
കൊച്ചി: അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷനില്‍ നടത്തിയ കാച്ചി കോമിക് കോണിന് ആവേശകരമായ പിന്തുണയുമായി മത്സരാര്ഥികളും ആരാധകരും. കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച കോമികോണിന് മാരുതി സുസുക്കി അറീനയും ക്രഞ്ചിറോളും പിന്തുണ നല്കി. ......